upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, December 15, 2015

കെ എ എസ്‌ ഇ പി എഫ്‌ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌ 
കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ഓണ്‍ലൈന്‍ ഗെയിന്‍ പി എഫ്‌ സംവിധാനത്തില്‍ വരുത്തുന്നതിന്റെ ആദ്യപടിയായി നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്ള പി എഫ്‌ അക്കൗണ്ട്‌ നമ്പര്‍ ഗെയിന്‍ പി എഫ്‌ വെബ്‌സൈറ്റില്‍ 
ലഭ്യമാക്കിയിട്ടുണ്ട്‌. 2016 ജനുവരി മുതല്‍ പി എഫ്‌ ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗെയിന്‍ പി എഫ്‌ സൈറ്റില്‍ വഴി നേരിട്ട്‌ പി എഫ്‌ ഓഫീസുകളില്‍ എത്തുന്നതിനുള്ള സംവിധാനം വരികയാണ്‌. ഇതിനുമുമ്പ്‌ അതാത്‌ സ്‌കൂളുകളിലെ പി എഫ്‌ വരിക്കാരുടെ അക്കൗണ്ട്‌ നമ്പരുകള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്‌.
               ആയതിനാല്‍ കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ടിലെ എല്ലാ വരിക്കാരും gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറന്ന്‌ ഓരോ പി.എഫ്‌ വരിക്കാരന്റെയും സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്‌താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ്‌ അക്കൗണ്ട്‌ നമ്പരും അതാത്‌ വരിക്കാരുടെ സേവനപുസ്‌തകത്തിലുള്ള പി.എഫ്‌ അക്കൗണ്ട്‌ നമ്പറും ഒന്നുതന്നെയാണോ എന്ന്‌ പരിശോധിച്ച്‌ വ്യത്യാസം ഉണ്ടെങ്കില്‍ 19.12.2015 ന്‌ മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലുള്ള അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറെ നേരിട്ട്‌ രേഖാമൂലം അറിയിക്കേണ്ടതാണെന്നുംഅറിയിക്കുന്നു


SDO Salary ബില്ലുകള്‍ ഡിസംബര്‍ 31 നകം എടുക്കാന്‍ സ്പാര്‍ക്ക് നിര്‍ദ്ദേശംAll are informed that the SDO system will be fully dispensed with from 31.12.2015. Hence all the Gazetted Officers in districts other than Trivandrum are requested to complete their bill processing, taking print outs and e submission before 31.12.2015 itself. After that, your login will not permit such activities and your DDO alone can process your bills, if not done.

No comments:

Post a Comment