upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.



(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF


GAIN PF


Wednesday, September 16, 2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്  പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ : 0471 2322771 വെബ്‌സൈറ്റ് : (www.insurance.kerala.gov.in) ലഭ്യമാണ്.
Group Insurance Scheme
Membership
Application Form (Form GIS - A)Download
Memorandum (Form No. 1) for New MembersDownload
Memorandum (Form No. 2) for Change in GroupDownload
List of Members Joined in the Scheme (Form GIS - C)Download
Nomination Form for Unmarried Employees (Form GIS - 6)Download
Nomination Form for Married Employees (Form GIS - 7)Download
Register of Members (Form No. 8)Download
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E)Download

No comments:

Post a Comment