upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Tuesday, March 24, 2015

വോട്ടര്‍ ഐ ഡി കാര്‍ഡ് കളര്‍ഫുള്‍ ആകുന്നു


കേരളത്തിലെ നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരുടെ കാര്‍ഡുകള്‍ പുതുക്കുന്നതിനവസരം. നിലവിലുള്ള കാര്‍ഡിന് പകരംPVC Elector ID Card ആക്കി മാറ്റാവുന്നതാണ്. ഓണ്‍ലൈനായി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതോടൊപ്പം നിലവിലെ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഒദ്യോഗിക വെബ്‌പോര്‍ട്ടലില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതിനായി താഴെപ്പറയുന്നവ കയ്യില്‍ കരുതുക
  1. നിലവിലുള്ള കാര്‍ഡിന്റെ നമ്പര്‍
  2. ആധാര്‍ കാര്‍ഡിന്റെ നമ്പര്‍
  3. പുതിയ കളര്‍ പാസ്‌പോര്‍ട്ട് ഫോട്ടോ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ളത്(ലൈറ്റ് ബാക്ക്ഗ്രൗണ്ടിലായിരിക്കണം)
  4. മൊബൈല്‍ നമ്പര്‍
  5. നിലവിലെ കാര്‍ഡില്‍ മറ്റെന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ്
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ഡിജിറ്റല്‍ രൂപത്തിലില്ലെങ്കില്‍ അതിന്റെ കോപ്പി ബൂത്ത് ലെവല്‍ ഓഫീസര്‍ തെളിവെടുപ്പിന് വരുന്ന അവസരത്തില്‍ സമര്‍പ്പിച്ചാലും മതി. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതിന്മേല്‍ തെളിവെടുപ്പിനായി ആ പ്രദേശത്തെ ബൂത്തിന്റെ ചുമതലയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ നിങ്ങളുടെ വീട്ടിലെത്തും . ബന്ധപ്പെട്ട രേഖകളുടെ ശരി പകര്‍പ്പ് അദ്ദേഹത്തിന് സമര്‍പ്പിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ അതിന്റെ കോപ്പിയും സമര്‍പ്പിക്കേണ്ടി വരും. പുതിയ കാര്‍ഡിന് പത്ത് രൂപ നല്‍കേണ്ടി വരും . കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കായി ജില്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
ഫോട്ടോയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഇവിടെ
ഇതോടൊപ്പം തന്നെ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പുതുതായി പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനും അവസരം  ലഭിക്കുന്നതാണ്

നിലവിലുള്ള കാര്‍ഡ് പുതുക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

No comments:

Post a Comment