upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Wednesday, January 21, 2015


 
പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു -

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു
               കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാടും പങ്കിട്ടു. അവസാന നിമിഷംവരെനീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരുജില്ലകളും 916 പോയിന്റുകളോടെ മിഠായി മധുരം പങ്കുവച്ചത്. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു. 899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. 883 പോയന്‍റുമായി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തെത്തി.   കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്ന് കോഴിക്കോട് ജേതാക്കളായിരുന്നു. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ് കോഴിക്കോട് സ്വന്തമാക്കിയത്.       താരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, മന്ത്രി എം കെ മുനീര്‍, മേയര്‍ എ കെ പ്രേമജം എന്നിവര്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടത്തു.അപ്പീലുകളുടെ പ്രളയത്തിന് അറുതി വരുത്തിയേ മതിയാകൂവെന്ന് സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. അപ്പീലുകള്‍ കലോത്സവ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ വര്‍ഷം 800 അപ്പീലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അപ്പീലുകള്‍ 1800 കവിഞ്ഞു. അപ്പീലുകളുടെയെണ്ണം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ കലോത്സവം നടത്താന്‍ ഒന്‍പതോ പത്തോ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ യുവജനോത്സവ നടത്തിപ്പില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമായിവരും. അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമെങ്കില്‍ അക്കാര്യവും ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തും. രചനാ മത്സരങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആദ്യ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി കുട്ടികളുടെ രചനകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്ന തരത്തില്‍ കലോത്സവം നടത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എറണാകുളത്താണ് അടുത്ത സംസ്ഥാന കലോത്സവം.

No comments:

Post a Comment