upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Friday, September 12, 2014

ശാസ്ത്രമേളയ്ക്ക് കുട്ടികളുടെ കൂട്ടായ്മയില്‍ സ്വര്‍ണ്ണക്കപ്പ്

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കായി ഒരുകിലോഗ്രാം (125 പവന്‍) തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12 -ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വരൂപിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് ഈ മാസം 23 -ാം തീയതി രാവിലെ 10 മണിമുതല്‍ 11 മണിവരെയുള്ള ഒരു മണിക്കൂര്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ സ്വര്‍ണ്ണക്കപ്പ് സംഭാവന സ്വരൂപിക്കും. ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ സംഭാവന ബന്ധപ്പെട്ട ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിച്ച് പ്രഥമാധ്യാപകന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.education.kerala.gov.inഎന്ന വെബ്‌സൈറ്റിലുണ്ട്.
Circular                         Annexure I                             Annexure III 

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2015-2016 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. വിശദാംശങ്ങള്‍ക്ക്www.navodayagov.in സന്ദര്‍ശിക്കാം.

തൊഴില്‍ വകുപ്പിന്റെ പേര് തൊഴിലും നൈപുണ്യവും വകുപ്പ് എന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവായി. (ജി.ഒ.(എം.എസ്.) നം.145/2014/ജി.എ.ഡി. തീയതി ജൂണ്‍ 11, 2014.)

ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള അധികാരം സംസ്ഥാനാവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍ക്കും സംസ്ഥാനേതര ആവശ്യങ്ങള്‍ക്ക് തഹസില്‍ദാര്‍ക്കും നല്‍കി ഉത്തരവായി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വില്ലേജ് ഓഫീസര്‍/ തഹസില്‍ദാരുടെ പേരുകൂടി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടനാണെന്നും റവന്യൂ വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന എല്ലായിനം സര്‍ട്ടിഫിക്കറ്റുകളിലും ഇപ്രകാരം രേഖപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ ( കണക്ക്  ) യും പ്രൈമറി അദ്ധ്യാപകരുടേയും പൊതുസ്ഥലംമാറ്റ ഉത്തരവുകള്‍ പ്രസിദ്ധീകരിച്ചു

No comments:

Post a Comment