upFlash News


ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഏറ്റെടുക്കുന്നതല്ല

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കായി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ഈ ചെറിയ സംരംഭത്തിലേയ്ക്ക്‌ താങ്കള്‍ക്ക്‌ ഹാര്‍ദ്ദമായ സ്വാഗതം. .സര്‍ക്കാര്‍ വകുപ്പുകളിലെ വിശിഷ്യാ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക്‌ പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്‌ ഈ സംരംഭം. ഇത്‌ സങ്കീര്‍ണ്ണമായ നിയമവശങ്ങളെ പ്രതിപാതിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ല. മറിച്ച്‌ വകുപ്പിലെ ദൈനംദിന പ്രവ്യത്തികളില്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ നുറുങ്ങുകളും വിവരങ്ങളുമാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. അറിവ്‌ സ്വാതന്ത്ര്യമാണ്‌. കൂടുതല്‍ അറിയുക കൂടുതല്‍ സ്വതന്ത്രരാവുക. കിട്ടിയ അറിവ്‌ മറ്റുള്ള ജീവനക്കാര്‍ക്ക്‌ പകരുക. നല്ലൊരു സര്‍വ്വീസ്‌ നല്‍കുക.



(ഈ സൈറ്റില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവുകളും ഫയലുകളും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം മാത്രം പ്രിന്‍റ് എടുക്കുക. അല്ലാത്തപക്ഷം വ്യക്തമല്ലാത്ത പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. )

Click Download Button- Open the file from Downloaded Folder in Your Computer system

താഴെക്കാണുന്നലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അണ്‍സിപ്പ് ചെയ്ത് അവകോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ (C Drive/Window/Fonts ) പേസ്റ്റ് ചെയ്യുക.മലയാളം ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


GAIN PF

 പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് 04.10.2016Circular - GAIN PF
1) Circular


GAIN PF


Friday, March 28, 2014

സംസ്ഥാനത്തെ ട്രഷറികളില്‍ ബില്ലുകളും ചെക്കുകളും മാര്‍ച്ച് 31 ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. 31-ന് ഉച്ചയ്ക്ക് 2.30 നുശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളില്‍ സ്വീകരിക്കുന്നതല്ലെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചു. 
സംസ്ഥാനത്തെ ട്രഷറികളില്‍ അലോട്ട്‌മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 29 വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ബില്ലുകള്‍/ ചെക്കുകള്‍ എന്നിവ മാര്‍ച്ച് 31 ഉച്ചയ്ക്ക് 2.30 വരെ ലഭിക്കുന്നതു മാത്രം സ്വീകരിക്കും. ബില്ലുകളും ചെക്കുകളും പാസാക്കി നല്‍കേണ്ടതിനാല്‍ ട്രഷറികള്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. അതിനാല്‍ മാര്‍ച്ച് 31 ഉച്ചയ്ക്ക് 2.30 ന് മുമ്പ് തന്നെ ചെക്കുകളും ബില്ലുകളും ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. Click for the Circular



കണ്ണൂര്‍തിരഞ്ഞെടുപ്പ് ക്ലാസ്; സ്ഥാപനങ്ങള്‍ തുറക്കണം:::: ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം മാര്‍ച്ച് 31 മുതല്‍ നടക്കും. ഇതിനാല്‍ കണ്ണൂര്‍ജില്ലയിലെ കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, െനഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച് 29, 30 തീയതികളിലുള്ള അവധിദിവസങ്ങളില്‍ തുറക്കണം. ഈ സ്ഥാപനങ്ങളിലെ മേധാവികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കായുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉത്തരവ് കൈപ്പറ്റി വിതരണം ചെയ്യുതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു.

Retirement on superannuation of the gazetted officers with effect from the AN of 31.03.2014

Retirement on Superannuation of the Gazetted ministerial officers


No comments:

Post a Comment